| 
         
         
         
         
                
    
                
                
                
                
                
                
                    
                    
                     
                    
             
              | 
             
        
               
                
                 
         
         
         
         
            
    
        പദ്ധതി തന്ത്രം
         
         
                    
                         
    
        
        
            
                | 
                    പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ മിഷന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ
                    വിഭജിക്കാന്‍ കഴിയും. പദ്ധതി തന്ത്രംകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്.
                 | 
             
         
        
            
                | 
                     
                 | 
                
                    »
                 | 
                
                    ട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഇന്ത്യന്‍ ഭാഷകളിലും ശാസ്ത്ര സാങ്കേതിക പദാവലി
                    നിര്‍മാണത്തിന് CSTT ക്ക് ഉപദേശവും സഹായവും നല്‍കുക 
                    ഇതിനായി കമ്മീഷന്‍ ഫോര്‍ സയന്‍റിഫിക് ആന്‍റ് ടെക്നിക്കല്‍ ടെര്‍മിനോളജി (CSTT) ആവശ്യമായ
                    നടപടികള്‍ സ്വീകരിക്കുന്നതാണ്. ഹിന്ദിയിലും മറ്റു ഭാരതീയ ഭാഷകളിലും ശാസ്ത്ര സാങ്കേതിക
                    പദങ്ങളുടെ നിര്‍മാണവും നിര്‍വ്വചനവുമാണ് സിഎസ്ടിടിയുടെ മുഖ്യ ഉദ്ദേശം. എന്‍ടിഎം വിവര്‍ത്തനങ്ങള്‍ക്ക്
                    ഇവ സഹായകമാകും. മറ്റൊരു തരത്തില്‍ NTM, CSTT യുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും
                    അതുവഴി വിജ്ഞാനപാഠങ്ങളുടെ വിവര്‍ത്തന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യും. സി-ഡാക്,
                    സിഐഐഎല്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി എന്‍ടിഎം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇത്തരം
                    സങ്കേതികപദങ്ങള്‍ എല്ലാ 22 ഭാഷകളിലും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കേണ്ടതാണ്.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    സ്വന്തമായോ, കരാര്‍ ജോലിയായി പുറത്തുകൊടുത്തോ ഇലക്ട്രോണിക് നിഘണ്ടുക്കളുടെയും പര്യായ
                    നിഘണ്ടുക്കളുടെയും നിര്‍മ്മാണം.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    നമ്മുടെ കോളേജുകളിലും സര്‍വ്വകലാശാലകളിലും പഠിപ്പിക്കുന്ന മിക്കവാറും എല്ലാ മുഖ്യവിജ്ഞാനശാഖകളിലെയും
                    വിജ്ഞാന-ആധാരിത വിവര്‍ത്തനങ്ങളുടെ പ്രസിദ്ധീകരണം, ഇതില്‍ 65 മുതല്‍ 70 വരെ ശാഖകളിലെ
                    (പ്രാരംഭഘട്ടത്തില്‍ 42 വിജ്ഞാന ശാഖകള്‍ക്കായിരിക്കും ഊന്നല്‍) 1760 വിജ്ഞാനപാഠങ്ങളും
                    200ഓളം ടെക്സ്റ്റ് ബുക്കുകളും പതിനൊന്നാം പദ്ധതിയുടെ കാലഘട്ടത്തില്‍ വിവര്‍ത്തനം ചെയ്യേണ്ടതായുണ്ട്.
                    (12 ആം ക്ലാസ്സുവരെയുള്ള NCERT പാഠപുസ്തകങ്ങള്‍ ഹിന്ദി, ഉര്‍ദു എന്നീ രണ്ടു ഭാഷകളില്‍
                    മാത്രമേ തര്‍ജ്ജമ ചെയ്യപ്പെടുന്നുള്ളു എന്നകാര്യം ഓര്‍മ്മിക്കുക.) മിഷന്‍ കാര്യക്ഷമത
                    കൈവരിക്കുന്ന പക്ഷം സമീപ പദ്ധതി കാലയളവുകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ
                    എണ്ണം 8000 വരെ ഉയര്‍ന്നേയ്ക്കാം.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന വിവര്‍ത്തനത്തെ സംബന്ധിച്ച പാഠപുസ്തകങ്ങളുടെ
                    പ്രസിദ്ധീകരണത്തിനും, വിവര്‍ത്തന ജേര്‍ണലുകള്‍ക്കും ധനസഹായം നല്‍കുക.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    IPR/ പകര്‍പ്പവകാശ ഫീസ് തുടങ്ങിയവയ്ക്കായി എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും ധനസഹായം
                    നല്‍കുക.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    വിവിധ തലങ്ങളില്‍ വിവര്‍ത്തന പരിശീലനത്തിനും അംഗീകാരത്തിനും ധനസഹായം നല്‍കുക
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    വിവര്‍ത്തനവുമായി ബന്ധപ്പെട്ട നാച്വറല്‍ ലാഗ്വേജ് പ്രോസസിംഗ് അഥവാ NLP ഗവേഷണത്തിന്
                    ധനസഹായം നല്‍കുക
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    വിവര്‍ത്തനത്തില്‍ ബിരുദ, ഡിപ്ലോമാ കോഴ്സുകള്‍ നടത്തുന്നതിനും പ്രത്യേക പ്രോജക്റ്റുകള്‍ക്കും
                    (ഭാഷാജോഡികള്‍ക്കിടയില്‍ വിവര്‍ത്തന മാന്വലുകള്‍ തയ്യാറാക്കുക) സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക്
                    ധനസഹായം നല്‍കുക.
                 | 
             
         
        
        
            
                | 
                   ചുരുക്കത്തില്‍ പ്രസ്തുത എന്‍ടിഎമ്മിനു കീഴില്‍ ഇവയെല്ലാം സാധ്യമാകണമെങ്കില്‍ മിഷന്‍ താഴെപ്പറയുന്ന പ്രതീക്ഷിത ഫലങ്ങള്‍ പോലുള്ള അടിസ്ഥാന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം:
                 | 
             
         
        
            
                | 
                     
                 | 
                
                    »
                 | 
                
                  വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയ വിവര്‍ത്തകരെക്കുറിച്ചുളള വിശദമായ ഡാറ്റാ നിര്‍മ്മിക്കുക. ഈ ഡാറ്റ ഓണ്‍ലൈനിലും, പ്രത്യേകമായ ആവശ്യമുണ്ടെന്ന പക്ഷം,  NTMല്‍ നിന്ന് നേരിട്ടും ലഭ്യമാക്കുക.  
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                   വിവിധ വിഭാഗങ്ങളില്‍ നിലവിലുള്ള വിവര്‍ത്തനങ്ങളുടെ പ്രദേശാടിസ്ഥാനത്തില്‍ തരംതിരിച്ച സംഗ്രഹീത ഗ്രന്ഥസൂചി, ഡേറ്റാ ശേഖരം ഇവ നിര്‍മിക്കുകയും ഇവ സമയാസമയം വേണ്ടമാറ്റങ്ങളോടുകൂടി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഗ്രന്ഥശാല നെറ്റ്‍വര്‍ക്കുകള്‍ തുടങ്ങിയവയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യുക.
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                    വിവര്‍ത്തകര്‍ക്കായുള്ള ഹ്രസ്വകാല കോഴ്സുകള്‍ നടത്തുക 
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                  നിലവാരമുളള വിവര്‍ത്തനങ്ങളുടെ വിതരണവും പ്രചാരവും പ്രോത്സാഹിപ്പിക്കുക  
                 | 
             
            
                | 
                     
                 | 
                
                    »
                 | 
                
                   യന്ത്രവിവര്‍ത്തനം പ്രോത്സാഹിപ്പിക്കുക.
                 | 
             
         
        
        
            
                | 
                    പദ്ധതിയുടെ അംഗീകാരത്തിനു ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമായി ധനസഹായം നല്കാന്‍ അര്‍ഹത ലഭിച്ചേയ്ക്കേവുന്ന ജേര്‍ണലുകളുടെ താല്ക്കാലികമായ ലിസ്റ്റ് താഴെക്കൊടുത്തിരിക്കുന്നു. 
                 | 
             
            
                | 
                     
                 | 
             
            
                
                    വിവര്‍ത്തനത്തിനായുളള ജേര്‍ണലുകള്‍
                     
     (പ്രസ്തുത NTMന് കീഴില്‍ ധനസഹായം നല്‍കാവുന്നവ)
                     
                     
                    ആസാമി 
                     
                    1. ഗരിയാസി (എഡിറ്റര്‍ ഹരെകൃഷ്ണ ദേകാ)
                          
                    2. പ്രാന്തിക് (എഡിറ്റര്‍ പി.ജി. ബറുഅ)
                     
                   3. അനുരാഥ് പരാമ്പര്‍ (എഡിറ്റര്‍ പി. താക്കൂര്‍) 
                     
                     
                    ബംഗ്ല /ബംഗാളി 
                     
                    4. അനുബദ് പത്രിക
                     
                    5. ഭാഷാനഗര്‍ (ഇപ്പോള്‍ വല്ലപ്പോഴും)
                     
                    6. ഭാഷാബന്ധന്‍
                     
                    7. ഇബംഗ് മുഷൈറ
                     
                    8. ബിജ്ഞാപന്‍ പര്വ) (കലാപരവും വിമര്ശചനപരവുമായ എഴുത്തുകളുടെ പരിഭാഷ)
                     
                    9. അന്തര്ജാളതിക് അംഗിക്
                     
                    10. പരബന്തര്‍ (മുഖ്യമായും പ്രാദേശിക പരിഭാഷകള്‍ - പാഠങ്ങളിലോ എഴുത്തുകാരിലോ ഊന്നിയുളള)
                     
                     
                    ബോഡോ 
                     
                    11. ബോഡോ സാഹിത്യ സഭാ പത്രിക
                     
                     
                    ഇംഗ്ലീഷ് 
                     
                    12. ഇന്ത്യന്‍ സാഹിത്യം (സാഹിത്യ അക്കാദമി)
                     
                    13. പരിഭാഷ ഇന്ന് (CIIL- ല്‍ നിന്നുളള പരിഭാഷാ പഠനങ്ങളുടെ ജര്ണലല്‍)
                     
                    14. യാത്ര (അസോമിയായില്‍ നിന്നുളള പരിഭാഷ)
                     
                    15. അനികേതന (കന്നടയിലുളള)
                     
                    16. മലയാളം സാഹിത്യ സര്‍വെ (മലയാളത്തിലുളള)
                     
                    17. ഉറുദു ജീവിക്കുന്നു (ഉറുദുവിലുളള)
                     
                    18. കബിത പുനഃപരിശോധന (ദ്വിഭാഷ, ബംഗാളി - ഇംഗ്ലീഷ്)
                     
                    19. പരിഭാഷയിലെ അന്തര്‍ദ്ദേശീയ ജര്ണ(ല്‍ (ബഹ്റി പ്രസിദ്ധീകരണങ്ങള്‍)
                     
                     
                    ഗുജറാത്തി 
                     
                    20. വി (ധാരാളം പരിഭാഷകള്‍ ഉള്കൊംഗാളളുന്നു)
                     
                    21. ഗദ്യാപര്വധ 
                     
                    ഹിന്ദി 
                     
                    22. തനവ് (വിവിധ ഭാഷകളില്‍ നിന്നും, ഇന്ത്യനും വിദേശഭാഷകളിലും)
                     
                    23. അനുവാദ് (മറ്റ് ഭാഷകളിലുളള ഉപന്യാസ പരിഭാഷ)
                     
                    24. പാഹല്‍
                     
                    25. സമകാലീന്‍ ഭാരതീയ സാഹിത്യ (സാഹിത്യ അക്കാദമി)
                     
                    26. വഗര്ത്ത്
                     
                    27. നയ ജ്ഞാനോദയ
                     
                    28. ഭാരതീയ അവുവാദ് പരിഷദ് പത്രിക
                     
                     
                    കന്നട 
                     
                    29. അനികേതന (മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നും, ഇത് അനികേതനയുടെ ഇംഗ്ലീഷ് തുടര്ച്ചറ
                     
                    30. ദേശ-കല (ധാരാളം പരിഭാഷകള്‍)
                     
                    31. സംക്രമണ (ധാരാളം പരിഭാഷകള്‍)
                     
                    32. സംവദ (പ്രസാധകരുടെ നല്ലൊരുകൂട്ടം പരിഭാഷ
                     
                    33. സങ്കലന (പരിഭാഷപ്പെടുത്തിയും പ്രസിദ്ധീകരിക്കുന്നു)
                     
                     
                    കാഷ്മീരി 
                     
                    34. ഷെഹറാസ കാഷ്മീരി
                     
                    35. ആലവ്
                     
                     
                    കൊങ്കണി 
                     
                    36. ജാഗ്
                     
                     
                    മലയാളം 
                     
                    37. കേരളകവിത
                     
                    38. മാതൃഭൂമി
                     
                    39. കലാകൌമതി
                     
                    40. മാധ്യമം
                     
                     
                    മറാത്തി 
                     
                    41. കെല്യാണെ ഭാഷാന്തര്
                     
                    42. ഭാഷാ ആനി ജീവന്‍
                     
                    43. പ്രതിശ്സ്ഥാന്‍
                     
                    44. പഞ്ചതാര
                     
                    45. സക്ഷത്
                     
                     
                    മൈഥിലി 
                     
                    46. മൈഥിലി അക്കാഡമി പത്രിക
                     
                    47. ഘാര്‍ ബഹാര്‍
                     
                     
                    ഒറിയ 
                     
                    48. സപ്തഭിക്ഷ
                     
                     
                    പഞ്ചാബി 
                     
                    49. സംദര്ശി്
                     
                    50. അക്കര്‍
                     
                     
                    സന്ഥാലി 
                     
                    51. സര്സാഗുന്‍
                     
                    52. ലോഹന്തി പത്രിക
                     
                     
                    തമിഴ് 
                     
                    53. ദിസൈകള്‍ എട്ടും
                     
                     
                    തെലുഗു 
                     
                    54. വിപുല
                     
                    55. തെലുഗു വൈജ്ഞാനിക പത്രിക
                 | 
             
         
     
                
                
            
                     
                        
                    
                    
    
                    
                    
                     | 
                     
                     
                    
                 
                
                |