ഭാരതീയ സര്‍വ്വകലാശാലകളുടെ ഡേറ്റാബേസ്

ഭാരതത്തിലെ സര്‍വ്വകലാശാലകള്‍, മറ്റ് അക്കാദമിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേത്തോടെയുള്ള ഒരു എന്‍ടിഎം സംരംഭമാണ് ഭാരതീയ സര്‍വ്വകലാശാലകളുടെ ഡേറ്റാബേസ്. ഈ സര്‍വ്വകലാശാലകളില്‍ നിലവിലുള്ള കോഴ്സുകള്‍, സിലബസ്, റീഡിംഗ് ലിസ്റ്റ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഈ സ്ഥാപനങ്ങളുടെ വെബ് വിലാസവും ഇവിടെ കണ്ടെത്താം. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി) അംഗീകരിച്ചിട്ടുള്ള 155 ഭാരതീയ സര്‍വ്വകലാശാലകളുടെ വിശദ വിവരങ്ങള്‍ ഇപ്പോള്‍ ഈ ഡേറ്റാബേസില്‍ ഉണ്ട്. ഈ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിവിധ വിഷയങ്ങളുടെ സിലബസിനെക്കുറിച്ചും പാഠപുസ്തകങ്ങളെക്കുറിച്ചും ഉള്ള വിവരം ഇതില്‍ ലഭ്യമാണ്. വിശദാംശങ്ങളില്‍ ഈ സര്‍വ്വകലാശാലകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ ലേഖകര്‍, പ്രസാധകര്‍ മുതലായവ ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഡിജിറ്റൈസ് ചെയ്യപ്പെട്ട ലിസ്റ്റും ഉള്‍പ്പെടും.

രാജ്യത്തെവിടെയുമുള്ള സ്ഥാപനങ്ങളുടെ സിലബസിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും ഉള്ള ഏറ്റവും പുതിയ വിവരങ്ങള്‍ കണ്ടെത്താന്‍ ഈ മോഡ്യൂളിലെ തിരയല്‍ ഫങ്ഷന്‍ സഹായിക്കും. സര്‍വ്വകലാശാല ബോര്‍ഡുകള്‍ക്ക് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു മുന്‍പായി മറ്റു സര്‍വ്വകലാശാലകളുടെ കോഴ്സ് വിവരങ്ങളും സിലബസും അവലോകനം ചെയ്യാം. നഗരത്തിലെയും ഗ്രാമ പ്രദേശങ്ങളിലെയും സര്‍വ്വകലാശാലകളുടെ പാഠ്യപദ്ധതി സമാനമാക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ ഈ ഡേറ്റാബേസ് ഭാവിയില്‍ എന്‍ടിഎം സിഡികളിലോ അച്ചടി പതിപ്പ് ഉള്‍പ്പെടെയുള്ള മറ്റു സുവഹനീയ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചേയ്ക്കാം.