എഫ്എക്യുകള്‍

1. എങ്ങനെ എനിക്ക് NTM ഭാഗമാകാന്‍ കഴിയും?/ ഒരു പരിഭാഷകന്‍ എന്നനിലയില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു, അതിന് എന്ത് ചെയ്യണം?/ ഒരു ബിരുദ വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്കെങ്ങനെ NTMല്‍ പങ്കുചേരാന്‍ കഴിയും.
ഉത്തരം: http://www.ntm.org.in/languages/english/login.aspx. എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ വിശദമായ റെസ്യുമേ ഞങ്ങള്‍ക്ക് സമര്‍പ്പിക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ മറുപടി പ്രതീക്ഷിക്കാം..

2. എനിക്ക് ഒരു പുസ്തകം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നുണ്ട് അത് NTM വഴി എങ്ങനെ സാധ്യമാവും?
ഉത്തരം: വിശദമായ പദ്ധതി പ്രസ്താവത്തോടൊപ്പം നിങ്ങള്‍ചെയ്ത വിവര്‍ത്തനത്തിന്‍റെ ഒരു മാതൃകയും ഞങ്ങള്‍ക്ക് സമര്‍പ്പിക്കുക. ഞങ്ങളുടെ ടീം അത് പരിശോധിച്ച് അവരുടെ പ്രതികരണം നിങ്ങളെ അറിയിക്കും

3. എന്‍ടിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള മുന്‍ഉപാധികള്‍ എന്തെല്ലാം?
ഉത്തരം: വിവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതില്‍ എന്‍ടിഎമ്മിന് തനതായ ശൈലിയുണ്ട്. സ്രോതഭാഷയിലും ലക്ഷ്യഭാഷയിലും ഉള്ള പൂര്‍ണഅറിവും സമയപരിധി പാലിക്കാനുള്ള നിങ്ങളുടെ കഴിവും മാത്രമാണ് എന്‍ടിഎം ആവശ്യപ്പെടുന്നത്. പ്രായം, യോഗ്യത, വാസസ്ഥാനം ഇവയൊന്നും തന്നെ എന്‍ടിഎമ്മില്‍ വിവര്‍ത്തകരാകുന്നതിന് തടസ്സമാകുന്നില്ല

4. എന്‍റെ വാസസ്ഥലം വളരെ ദൂരെയാണ്. ഈ പരിമിതിയുണ്ടെങ്കിലും എനിക്ക് എന്‍ടിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ?
ഉത്തരം: വിവര്‍ത്തന വ്യവസായം പരിപോഷിപ്പിക്കുക, വിവര്‍ത്തനത്തില്‍ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് എന്‍ടിഎം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിന് വാസസ്ഥലം ഒരിക്കലും ഒരു തടസ്സമാകില്ല. ലോകത്തിന്‍റെ ഏതു കോണിലിരുന്നും നിങ്ങള്‍ക്ക് ഈ പദ്ധതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാം.

5. എന്താണ് മള്‍ട്ടീമീഡിയ വിവര്‍ത്തനം?
ഉത്തരം: പ്രചാരമുള്ള പ്രമാണങ്ങള്‍ വിവര്‍ത്തനം അഥവാ വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്തവ എല്ലാം തന്നെ മള്‍ട്ടീമീഡിയ വിവര്‍ത്തനത്തിന്‍റെ പരിധിയില്‍പ്പെടും. ഉദാഹരണത്തിന്, വിവരണം, വോയ്സ്-ഓവര്‍ സേവനങ്ങള്‍ എന്നിവ നല്‍കുക, കൂടാതെ ഉപശീര്‍ഷകങ്ങള്‍, വെബ്സൈറ്റ് വിവര്‍ത്തനം, ബഹുഭാഷാ ഡസ്ക്ടോപ്പ് പ്രസിദ്ധീകരണം ഇവയെല്ലാം മള്‍ട്ടീമീഡിയ വിവര്‍ത്തനത്തിന്‍റെ കീഴില്‍ വരുന്നു.

6. വിവരണവും വോയ്സ് ഓവറും നിങ്ങളുടെ പ്രോജക്റ്റിന്‍റെ ഭാഗമാകുമോ?
ഉത്തരം: വോയ്സ് ഓവറുകള്‍, വിവരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളും ഡോക്കുമെന്‍ററികളും സിഐഐഎല്‍ വളരെയധികം നിര്‍മിച്ചിട്ടുണ്ട്. പ്രവര്‍ത്തനം സുഗമമാക്കാനായി ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു പ്രൊഫഷണല്‍ സ്റ്റ്യുഡിയോയും ഉണ്ട്. അതിനാല്‍ ഇത്തരം പ്രത്യേക ടൂളുകള്‍ ഏതെങ്കിലും പ്രോജക്റ്റുകള്‍ക്ക് ആവശ്യമായി വന്നാല്‍ എന്‍ടിഎം തീര്‍ച്ചയായും അവ ഉപയോഗിക്കും.

7. നിങ്ങള്‍ ഏതെങ്കിലും പരിഭാഷാ സഹായി (ട്രാന്‍സ്ലേഷന്‍ ടൂള്‍) ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഉത്തരം: NTM ന്‍റെ പ്രധാന ഉദ്ദേശങ്ങളില്‍ ഒന്ന് ഉന്നത നിലവാരത്തിലുള്ള പരിഭാഷാ സഹായികളായ നിഘണ്ടു, ഉറവിട സോഫ്റ്റ് വെയര്‍, വേര്‍ഡ് നെറ്റ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുക എന്നതാണ്. ഈ ഉപകരണങ്ങള്‍ ഇതിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലായിരിക്കും.

8. പാഠങ്ങള്‍ (പാഠപുസ്തകങ്ങള്‍) പരിഭാഷപ്പെടുത്തുമ്പോള്‍ ഏത് മാനദണ്ഡമാണ് ഞാന്‍ പിന്‍തുടരേണ്ടത്?
ഉത്തരം:.

9. പരിഭാഷയ്ക്കുള്ള എസ്റ്റിമേറ്റ് എനിക്ക് എങ്ങനെ ലഭിക്കും?
ഉത്തരം:.

10. വിവര്‍ത്തകരെ തിരഞ്ഞെടുക്കാനായി രൂപപ്പെടുത്തിയിട്ടുള്ള കോഴ്സുകളോ, ഓറിയന്‍റേഷന്‍ പരിപാടികളോ ഉണ്ടായിരിക്കുമോ?
ഉത്തരം: വിവര്‍ത്തനത്തിന് പ്രത്യേക പരിശീലനം ആവശ്യമാണ് എന്നതിനാല്‍ വിവര്‍ത്തകരുടെ വിദ്യാഭ്യാസം എന്നത് എന്‍ടിഎമ്മിന്‍റെ മുഖ്യ ഉദ്ദേശ്യങ്ങളില്‍ ഒന്നാണ്. ഭാവിയിലെ വിവര്‍ത്തകരെ സഹായിക്കാനായി എന്‍ടിഎം ഹ്രസ്വകാല പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും വിവര്‍ത്തകര്‍ക്കായി കോഴ്സ് മോഡ്യൂളുകളും പാക്കേജുകളും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വിവര്‍ത്തന സാങ്കേതികവിദ്യയില്‍ പ്രത്യേക കോഴ്സുകള്‍ വികസിപ്പിക്കാനുള്ള പ്രോത്സാഹനവും, പിന്തുണയും, സഹായവും നല്‍കുക, ഗവേഷണ പ്രോജക്റ്റുകള്‍ പ്രോത്സാഹിപ്പിക്കുക, ഫെല്ലോഷിപ്പ് പ്രോഗ്രാമുകള്‍ ഏര്‍പ്പെടുത്തുക, ഇവയോടൊപ്പം വിവര്‍ത്തകര്‍ക്ക് വിവര്‍ത്തനങ്ങള്‍ എഡിറ്റുചെയ്യുന്നതിനും, കോപ്പി എഡിറ്റിങ്ങിനുമുള്ള പരിശീലനം നല്‍കുന്നതിനായി ശില്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

11. എനിക്ക് താല്പര്യമുള്ള പുസ്തകം ഞാന്‍ പരിഭാഷപ്പെടുത്താമോ? അതോ NTM പുസ്തകങ്ങളുടെ ലിസ്റ്റും പുസ്തകങ്ങളും ലഭ്യമാക്കുമോ?
ഉത്തരം: വിജ്ഞാന പാഠങ്ങളുടെ NTM ഡേറ്റാബേസ് വിവര്‍ത്തനം ചെയ്യപ്പെടേണ്ട സാമഗ്രികളുടെ ഉറവിടമായിരിക്കും.