സ്വകാര്യതാ നയം

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ബാധ്യത ദേശീയ പരിഭാഷാ മിഷനുണ്ട്. മിഷന്‍റെ വെബ് സൈറ്റ് www.ntm.org.in (സൈറ്റ്). സന്ദര്‍ശിക്കുന്നവരില്‍നിന്നും ഉപയോഗിക്കുന്നവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍ടിഎം എങ്ങനെ ഉപയോഗിക്കുന്നു അഥവാ സംരക്ഷിക്കുന്നു എന്നത് മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന സ്വകാര്യതാ നയം വായിച്ചു നോക്കുക

ഈ സൈറ്റ് ഉപയോഗിക്കുന്നതു വഴി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഈ നയമനുസരിച്ച് സമാഹരിക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള സമ്മതം നിങ്ങള്‍ നല്‍കുകയാണ്.
 

നിങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍

നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുന്നത്:
  » ഈ സൈറ്റിലൂടെ ഏതെങ്കിലും അന്വേഷണം നടത്തുമ്പോഴോ രജിസ്റ്റര്‍ ചെയ്യുമ്പോഴോ നല്‍കുന്ന നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ (പേര്, മേല്‍വിലാസം, ഇ-മെയില്‍ വിലാസം തുടങ്ങിയവ)
  » ഗവേഷണാവശ്യങ്ങള്‍ക്കായി ഞങ്ങള്‍ ആവശ്യപ്പെടുന്ന സര്‍വ്വെകള്‍ പൂരിപ്പിക്കുമ്പോള്‍
  » ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഡേറ്റാബേസ്, വിവര്‍ത്തകരുടെ ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍ടി), പ്രസാധകരുടെ ഡേറ്റാബേസ്, വിവര്‍ത്തനങ്ങളുടെ ഡേറ്റാബേസ് വിദഗ്ദ്ധരുടെ റിപ്പോസിറ്ററി, നിഘണ്ടുക്കളുടെയും പദകോശങ്ങളുടെയും ഡേറ്റാബേസ് എന്നീ അഞ്ച് ഡേറ്റാബേസുകളുടെ നിര്‍മാണ, പരിപാലന സന്ദര്‍ഭങ്ങളില്‍
 

നിങ്ങളുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു

നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഇവയ്ക്കെല്ലാം ഉപയോഗപ്പെടും:
  » നിങ്ങള്‍ ആവശ്യപ്പെട്ട വസ്തുക്കളും, സേവനങ്ങളും വിവരവും നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കാന്‍
  » നിങ്ങളുടെ കമ്പ്യൂട്ടറില്‍ വളരെ വ്യക്തമായി ഈ സൈറ്റിലെ ഉള്ളടക്കം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍
  » സൈറ്റിന് പിന്തുണ നല്‍കി അതിനെ കൂടുതല്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമായി ഞങ്ങള്‍ ശേഖരിച്ച വിവരം വിശ്ലേഷണം ചെയ്യാന്‍
  » നിങ്ങള്‍ ആവശ്യപ്പെടുന്നതോ നിങ്ങള്‍ക്ക് താല്പര്യമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നതോ ആയ വിവരമോ, ഉല്പന്നങ്ങളോ, സേവനങ്ങളോ നിങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് സമ്പര്‍ക്കപ്പെടാനുള്ള സമ്മതം നല്‍കിയിട്ടുള്ള പക്ഷം നല്‍കാന്‍
  » ഞങ്ങളുടെ സേവനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി
 
തപാല്‍, ടെലിഫോണ്‍, ഫാക്സ്, ഇ-മെയില്‍ അഥവാ എസ്എംഎസ് ഇവയിലൂടെ ഞങ്ങള്‍ നിങ്ങളെ ബന്ധപ്പെട്ടേയ്ക്കാം.
 

നിങ്ങളുടെ വിവര സംരക്ഷണം

ഈ സൈറ്റിലെ ചില ഭാഗങ്ങളില്‍ നിന്നും വിഷയം ലഭ്യമാകാനായി ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു രഹസ്യവാക്ക് നല്‍കി യിട്ടുണ്ട് (അഥവാ നിങ്ങള്‍ തന്നെ സ്വയം തിരഞ്ഞെടുത്തിട്ടുണ്ട്), ഇത് രഹസ്യമായി തന്നെ വയ്ക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഈ രഹസ്യവാക്ക് മാറ്റാരുമായും പങ്കുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിര്‍ഭാഗ്യവശാല്‍, ഇന്‍റര്‍നെറ്റിലൂടെയുള്ള വിവര വിതരണം പൂര്‍ണമായും സുരക്ഷിതമല്ല. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സുരക്ഷിതമായി വയ്ക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഈ സൈറ്റിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഡേറ്റയുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്‍കാന്‍ ഞങ്ങള്‍ക്കാകില്ല, ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കണം.
 

നിങ്ങളുടെ വിവരങ്ങളുടെ വെളിപ്പെടുത്തല്‍‍

നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ മിഷനിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ അംഗീകരിച്ച കാര്യങ്ങള്‍ക്കായോ മിഷന്‍ നയങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കായോ വേണ്ടി ഞങ്ങള്‍ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തേക്കാം.

ഈ സ്വകാര്യതാ നയത്തിന് അനുഗുണമായി തന്നെയാണ് നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്.

നിയമപരമായ ആവശ്യമോ അനുവാദമോ ഇല്ലാത്തപക്ഷം നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കിയ യാതൊരു വിവരവും നിങ്ങളുടെ സമ്മതപ്രകാരമല്ലാതെ മറ്റൊരാളുമായി പങ്കിടുകയോ, വില്‍ക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യില്ല.
 

ഐപി മേല്‍വിലാസങ്ങളും കുക്കികളും

ബ്രൌസര്‍ തരം എന്നിവ ഉള്‍പ്പെടെയുള്ള നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുന്നു. ഇത് ഉപയോക്താവിന്‍റെ ബ്രൌസിംഗ് പ്രവര്‍ത്തനങ്ങളെയും ക്രമങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവരക്കണക്കാണ്, ഇതിലൂടെ വ്യക്തികളെ തിരിച്ചറിയാനാകില്ല. ഈ വിവരങ്ങള്‍ വെബ്സൈറ്റ് പരിഷ്കരണങ്ങളെക്കുറിച്ച് അറിയിക്കാനും, സിസ്റ്റം അഡ്മിനിസ്റ്റ്രേഷനു വേണ്ടിയും, മറ്റൊരാള്‍ക്ക് മൊത്തത്തിലുള്ള വിവരം നല്‍കാന്‍വേണ്ടിയും ഉപയോഗിക്കുന്നു.

ഇതേ കാരണങ്ങളാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുന്ന കുക്കി ഫയല്‍ ഉപയോഗിച്ച് നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സാമാന്യ വിവരം ഞങ്ങള്‍ക്ക് ലഭ്യമാകും. ഈ വിവരങ്ങള്‍ സൈറ്റിലൂടെയുള്ള നിങ്ങളുടെ ചലനങ്ങള്‍ പിന്തുടരുന്നതിനും, സൈറ്റ് എങ്ങനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന് കണ്ടെത്താനും, അതിന്‍റെ ഉപയോഗം വിലയിരുത്താനും ഞങ്ങള്‍ ഉപയോഗിക്കും. ഈ പിന്തുടരല്‍ പ്രക്രിയ സമയത്ത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടാകില്ല.
 

സുരക്ഷ

നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അനധികൃത വ്യക്തികള്‍ ഉപയോഗപ്പെടുത്തുന്നതും, നിയമപരമല്ലാതെ പ്രോസസ് ചെയ്യുന്നതും തടയാനും അബദ്ധത്തിലുള്ള നഷ്ടവും, നശീകരണവും, കേടുപാടുകളും ഉണ്ടാകാതെ നോക്കാനുമായി ഞങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കും.

നിങ്ങളുടെ ഇ-മെയില്‍ മേല്‍വിലാസത്തിലും സമ്പര്‍ക്കത്തിനായുള്ള വിവരങ്ങളിലും വരുന്ന മാറ്റങ്ങള്‍ ദയവായി ഞങ്ങളെ അറിയിച്ച് റിക്കോഡുകള്‍ കാലികമാക്കി സൂക്ഷിക്കാന്‍ സഹായിക്കുക
 

സ്വകാര്യതാ നയത്തിലെ ഭേദഗതികള്‍

വരുത്തിയേക്കാം. കാര്യമായ എന്തെങ്കിലും മാറ്റം ഉണ്ടാകുമ്പോള്‍ സൈറ്റില്‍ വ്യക്തമായ അറിയിപ്പ് പോസ്റ്റുചെയ്യുന്നതായിരിക്കും.
 

നിങ്ങളുടെ അവകാശങ്ങള്‍‍

ഞങ്ങള്‍ റിക്കോഡുകളില്‍ സൂക്ഷിച്ചിട്ടുള്ള നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ കോപ്പി ആവശ്യപ്പെടാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് അതിനു പകരമായി ഒരു ചെറിയ ഫീസ് ഞങ്ങള്‍ ചാര്‍ജ് ചെയ്യും.

മറ്റു കക്ഷികളില്‍ നിന്നുള്ളതും അവരിലേക്കുള്ളതുമായ ലിങ്കുകള്‍ സമയാസമയങ്ങളില്‍ കണ്ടേക്കാം. നിങ്ങള്‍ ഈ ലിങ്കുകള്‍ പിന്തുടരുന്ന പക്ഷം, ഇവയ്ക്ക് അവരുടേതായ സ്വകാര്യതാ നയങ്ങള്‍ ഉണ്ടെന്ന കാര്യം ദയവായി മനസ്സിലാക്കുക, ഈ നയങ്ങള്‍ക്കായി യാതൊരു ഉത്തരവാദിത്വമോ, ബാധ്യതയോ ഞങ്ങള്‍ ഏറ്റെടുക്കുന്നതല്ല. ഈ വെബ്സൈറ്റുകള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനു മുന്‍പ് ഇത്തരം നയങ്ങള്‍ ദയവായി പരിശോധിക്കുക. .