ഡേറ്റാബേസുകള്‍

എന്‍ടിഎം ആറ് വിവര കലവറകള്‍ അഥവാ ഡേറ്റാബേസുകള്‍ക്ക് രൂപം നല്‍കി. അവ വിവര്‍ത്തകരുടെ രജിസ്റ്റര്‍ (NRT), ഭാരതീയ സര്‍വ്വകലാശാലകളുടെ ഡേറ്റാബേസ്, ഫാക്കല്‍റ്റി ഡേറ്റാബേസ്/വിദഗ്ദ്ധരുടെ സംഗ്രഹാലയം, പ്രസാധകരുടെ ഡേറ്റാബേസ്, വിവര്‍ത്തനങ്ങളുടെ ഗ്രന്ഥസൂചി ഡേറ്റാബേസ്, നിഘണ്ടുക്കളുടെയും പദാവലികളുടെയും ഡേറ്റാബേസ് എന്നിവയാണ്. ഇവ എന്‍ടിഎം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല വിദ്യാര്‍ത്ഥികള്‍, വിവര്‍ത്തകര്‍, പ്രസാധകര്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ക്ക് സഹായിയായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഭാരതീയ ഭാഷകളിലെ വിവര്‍ത്തകര്‍, പ്രമുഖ സര്‍വ്വകലാശാലകള്‍ അവയുടെ കോഴ്സ് സാമഗ്രികള്‍, വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍, ഫാക്കല്‍റ്റികള്‍, എല്ലാ ഭാരതീയ ഭാഷകളിലെയും പ്രമുഖ പ്രസാധകര്‍, വിവിധ ഭാരതീയ ഭാഷകളിലെ വിവര്‍ത്തനം ചെയ്യപ്പെട്ട പാഠങ്ങള്‍, നിഘണ്ടുക്കള്‍, പദാവലികള്‍, തെസാറസുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ ഈ ഡേറ്റാബേസുകള്‍ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, വിവിധ വിഷയങ്ങളിലെ ഫാക്കല്‍റ്റികള്‍ക്കു പോലും ഈ ഡേറ്റാബേസ് ഉപയോഗപ്രദമായേക്കാം.