അറിയിപ്പുകൾ

രണ്ടാഴ്ചത്തെ തീവ്ര പരിശീലന പരിപാടി

Application form (ഡൗൺലോഡ് ചെയ്തു പൂരിപ്പിക്കൂ)
 
വിവർത്തകരുടെ നൈപുണി വികസനംഎൻടിഎമ്മിന്റെി മുഖ്യശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നാണ്. മിഷൻ തീവ്ര പരിപാടികളിലൂടെയും ഓറിയന്റേങഷൻ പ്രോഗ്രാമുകളിലൂടെയും വിവർത്തകർക്ക് പരിശീലനം നൽകുന്നു. കൂടാതെ പ്രൊഫഷണൽ വിവർത്തകർക്ക് അക്കാദമിക പിന്തുണയും നൽകുന്നു. വിവർത്തനത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ കോഴ്സുകൾ തുടങ്ങാനുള്ള പ്രയത്നവും നടത്തിവരുകയാണ്.

രണ്ടാഴ്ചത്തെ തീവ്ര പരിശീലന പരിപാടി

ആരാണ് പങ്കെടുക്കേണ്ടത്? വിവർത്തനം ഒരു ഹോബിയാക്കിയവർക്കും,ഒരു തൊഴിലാക്കാൻ ആഗ്രഹിക്കുന്നവർക്കും ആണ് ഈ പരിപാടി.പ്രൊഫഷണൽ വിവർത്തകർക്കും അറിവും നൈപുണിയും വികസിപ്പിക്കാനാഗ്രഹിക്കുന്നവിവർത്തന പഠന വിദ്യാർത്ഥികൾക്കും കൂടിയാണ് ഇത്. ഇതിൽ പങ്കുടുക്കുന്നവർ സാധാരണയായി (a) പുതുതായി തൊഴിലിൽ പ്രവേശിച്ചവർ വിവിധ യൂണിവേഴ്സിറ്റികളിലോ സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ (b) വിവിധ സർക്കാർ, അർധസർക്കാർ സെറ്റപ്പുകളിൽ പ്രവർത്തിക്കുന്ന ഭാഷാ ഓഫീസർമാർ(c ) സിഎസ്ടിടി പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളവർ തുടങ്ങിയവരാണ്.

എവിടെ? പരിശീലന പരിപാടിയും ഓറിയന്റേടഷൻ പ്രോഗ്രാമും മൈസൂറിലെ സെന്ട്ര ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിലെ ദേശീയ പരിഭാഷാ മിഷനിലാണ് നടക്കുന്നത്. ഈ പരിപാടികൾ ആതിഥേയ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന പക്ഷം മറ്റു സ്ഥലങ്ങളിൽ വച്ചും നടത്താറുണ്ട്.

 
ഫീസ്: ഈ കോഴ്സിന് ഫീസില്ല. എന്നാൽപങ്കെടുക്കുന്നവർപരിപാടിയുടെ തുടക്കത്തിൽ 500 രൂപ അടക്കേണ്ടതുണ്ട്. ഈ തുക ട്രാൻസിലേഷൻ ടുഡെയുടെ ഒരു വർഷത്തെ വരിസംഖ്യയായി കണക്കാക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെ? താല്പര്യമുള്ളവർ പൂരിപ്പിച്ച്ഒപ്പിട്ട അപേക്ഷ (അറിയിപ്പുകൾക്ക് കീഴിലെ (www.ciil.org / www.ntm.org.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്) ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കും പ്രമാണരേഖകൾക്കും ഒപ്പം താഴെ കാണുന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്
  The Project Director,
National Translation Mission
Central Institute of Indian Languages,
Manasagangotri, Hunsur Road,
Mysore, Karnataka 570006.

പരിശീലകർ ആരെല്ലാം? ഈ മേഖലയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സംഘം പരിശീലകർ എൻടിഎമ്മിനുണ്ട്. ചില പരിശീലകർഎൻടിഎം, സിഐഐഎല്ലിൽ തന്നെയുള്ള റിസോഴ്സ് പെഴ്സൺസുകളും മറ്റുള്ളവർ വിവിധ സ്ഥാപനങ്ങളിൽനിന്നും വന്നവരും ആയിരിക്കും.കുറിപ്പ്: അപേക്ഷകൾ വർഷം മുഴുവൻ സ്വീകരിക്കും. അപേക്ഷാ കവറിനു പുറത്തായി മുകളിൽ ഇടത്തേ അറ്റത്ത് ‘എൻടിഎം പരിശീലന പരിപാടിക്കായുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം.സേവനത്തിലുള്ളവരുടേയും ഏതെങ്കിലും നിശ്ചിത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടേ യും അപേക്ഷകൾ തൊഴിലുടമയോ സ്ഥാപന മേധാവിയോ മുഖേന സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുത്തവരുടെ പേരുകൾ എൻടിഎം, സിഐഐഎൽ വെബ്സൈറ്റുകളിൽ പോസ്റ്റു ചെയ്യുന്നതാണ്.

സമ്പർക്കത്തിന്: നിങ്ങളുടെ സംശയങ്ങൾ ദയവായി ഇതിലേക്ക് അയക്കുക: ntmtrainingprog2016[at]gmail[dot]com